ഒഐസിസി, ഫൈവ്സ് ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു
Monday, August 8, 2016 6:52 AM IST
ജിദ്ദ: സെപ്റ്റംബർ അവസാന വാരത്തിൽ അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് വിന്നേഴ്സ് ട്രോഫിക്കും ഇങ്ക്വാലി ഇന്റർനാഷണൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഒഐസിസി ജിദ്ദ, കണ്ണമംഗലം പഞ്ചായത്തു കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ കെപിസിസി സെക്രട്ടറി വി.എ. കരീം പ്രകാശനം ചെയ്തു.

ഒഐസിസി ജിദ്ദ, കണ്ണമംഗലം പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് മജീദ് ചേറൂർ, ട്രഷറർ വി.പി. കുട്ടിമോൻ, സ്പോർട്സ് കൺവീനർ കെ.സി. ശരീഫ്, അബ്ദുൽ മജീദ് നഹ, കുഞ്ഞാലി ഹാജി, ഹകീം പാറക്കൽ, കെ.സി. അബ്ദുൽറഹ്മാൻ, ഷാനിയാസ് കുന്നിക്കോട്, അബ്ദുൽറഹ്മാൻ കാവുങ്ങൽ, പി.പി. ആലിപ്പു, സകീറലി കണ്ണേത്, വി.പി. നാസർ തുടങ്ങിയവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ