എക്യുമെനിക്കൽ കൂട്ടയോട്ടം കിക്കോഫ് ചെയ്തു
Monday, August 8, 2016 6:48 AM IST
ഫിലഡൽഫിയ: എക്യുമെനിക്കൽ ഫെല്ലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 നു ഭവന രഹിതരുടെ പുനരധിവാസത്തിനായി സംഘടിപ്പിക്കുന്ന കൂട്ട ഓട്ടത്തിന്റെ കിക്ക് ഓഫ് ജൂലൈ 31 നു ബെൻസേലത്തുള്ള സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളിയിൽ സംഘടിപ്പിച്ചു.

ഫാ. ഷിബു വി. മത്തായി ഇടവകയുടെ പേരിലുള്ള ആയിരം ഡോളർ ചെക്ക് എക്യുമെനിക്കൽ ട്രഷറർ ബിജി ജോസഫിനു കൈമാറി കിക്കോഫ് ഉദ്ഘാടനം ചെയ്തു.

എക്യുമെനിക്കൽ പ്രോഗ്രാമുകളെ പറ്റി ഡാനിയൽ തോമസും കൂട്ടയോട്ടത്തിന്റെ പ്രാധാന്യത്തെപറ്റി അറ്റോർണി ജോസ് കുന്നേലും സംസാരിച്ചു. മത്തായി കോർ എപ്പിസ്കോപ്പ, ബെന്നി കൊട്ടാരത്തിൽ, സാബുസ്കറിയ, സന്തോഷ് ഏബ്രഹാം, ജയി0സ് പീറ്റർ ചെറിയാൻ കോശി, സിബി ചെറിയാൻ, കോശി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ഇടവക സെക്രട്ടറി മാത്യു കുര്യൻ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

ശനി രാവിലെ ഒമ്പതിനാരംഭിക്കുന്ന കൂട്ടയോട്ടത്തിന് ആയിരം പേരെ പ്രതീക്ഷിക്കുന്നതായും 500 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായും ചാരിറ്റി കൺവീനർ ബെന്നി കൊട്ടാരത്തിൽ പറഞ്ഞു. 25 ഡോളർ ആണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണമെന്നു പിആർഒ സന്തോഷ് ഏബ്രഹാം അറിയിച്ചു.

<ആ>റിപ്പോർട്ട്: ജയ്ശങ്കർ പിള്ള