മനാമയിൽ ആയഞ്ചേരി ശംസുൽ ഉലമാ അക്കാദമി യോഗം ഓഗസ്റ്റ് എട്ടിന്
Monday, August 8, 2016 6:45 AM IST
മനാമ: ആയഞ്ചേരി ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി ബഹറിൻ കമ്മിറ്റിയുടെ യോഗം ഓഗസ്റ്റ് എട്ടിനു (തിങ്കൾ) രാത്രി 8.30ന് മനാമയിലെ ഗോൾഡ് സിറ്റിയിൽ പ്രവർത്തിക്കുന്ന സമസ്ത മദ്രസ ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ജന.സെക്രട്ടറി മുഹമ്മദ് ശാഫി വേളം അറിയിച്ചു.

ഉസ്താദ് സി.എച്ച്. മഹ്മൂദ് സഅദി ബഹറിനിലെത്തിയപ്പോൾ രൂപീകൃതമായ കമ്മിറ്റിയിലെ അംഗങ്ങളും സ്‌ഥാപനത്തിന്റെ അഭ്യുദയ കാംക്ഷികളും നാട്ടുകാരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വിവരങ്ങൾക്ക്: 0097333254668.