‘ഭീകരതയുടെ രാഷ്ര്‌ടീയത്തെ തിരിച്ചറിയുക’ ഐഐസി സെമിനാർ
Monday, August 8, 2016 6:42 AM IST
കുവൈത്ത്: ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെ ആഗോള തലത്തിൽ നടക്കുന്ന അപവാദ പ്രചാരണങ്ങൾ താത്കാലികമാണെന്നും അതിനു ഭൗതികതയുടെ നിരാസം സൃഷ്‌ടിച്ച ആത്മീയ ശൂന്യതയിൽ ഇസ്ലാമിന്റെ ധ്രുത വളർച്ച പടിഞ്ഞാറൻ രാജ്യങ്ങളെയും പൗരസ്ത്യ രാജ്യങ്ങളെയും ഒരു പോലെ പ്രകോപിതരാക്കി കൊണ്ടിരിക്കുകയാണെന്നും ഐഐസി സംഘടിപ്പിച്ച ‘വിചാരണ ചെയ്യപ്പെടുന്ന ഇസ്ലാം’ എന്ന സെമിനാർ അഭിപ്രായപ്പെട്ടു.

ഇറാഖ് അധിനിവേഷവും മിഡിൽ ഈസ്റ്റിലെ ലോക പോലീസിന്റെ സൈനിക ഇടപെടലുകളും സർഘർഷങ്ങളുടെ വ്യാപ്തി വർധിപ്പിക്കുകയുണ്ടായി. ഐഎസിന്റെ ഉറവിടം അന്വേഷിച്ച് സലഫിസത്തിനെതിരെ വാളോങ്ങിയവർക്കുള്ള മറുപടികളാണ് ഡോണി ബ്ലയറുടെ കുറ്റസമ്മതവും ഡൊണാൾഡ് ട്രംപിന്റെ ഹില്ലരിക്കെതിരെയുള്ള ആരോപണങ്ങളും.

ദേശീയ രാഷ്ര്‌ടീയത്തിൽ സംഘപരിവാർ ശക്‌തികളുടെ മധുവിധുകാലം അവസാനിക്കുകയാണ്. മനുഷ്യനെന്ന മേൽവിലാസത്തിനുവേണ്ടിയുള്ള ദലിതുകളുടെ പോരാട്ടം ഗുജറാത്തിൽനിന്നു തന്നെയാണ് ആരംഭിച്ചിട്ടുള്ളത്.

ഐഐസി വൈസ് പ്രസിഡന്റ് വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു.
ഫാ. എബി പോൾ (സിറിയൻ ഓർത്തഡോക്സ്), സജീവ് നാരായണൻ (സാരഥി കുവൈത്ത്), ടി.കെ. ഷൈജു (കല കുവൈത്ത്), ഫാറൂഖ് ഹമദാനി (കെകെഎംസിസി), അബ്ദുൽ ഫത്താഹ് തയ്യിൽ (കെകെഎംഎ), സയിദ് അബ്ദുറഹിമാൻ തങ്ങൾ, പി.വി. അബ്ദുൽ വഹാബ്, ഏരിയ കോഓർഡിനേറ്റർ യൂനുസ് സലിം, എൻ.കെ. അബ്ദുറഹീം, യു.പി. മുഹമ്മദ് ആമിർ എന്നിവർ സംസാരിച്ചു. ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, പ്രസിഡന്റ് എം.ടി. മുഹമ്മദ് പ്രസീഡിയം നിയന്ത്രിച്ചു. മുർഷിദ് മുഹമ്മദ് ഖിറാഅത്ത് നടത്തി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ