എൻഎസ്എസ് കുവൈറ്റ് ഓണം ഫ്ളയർ പ്രകാശനം ചെയ്തു
Monday, August 8, 2016 6:42 AM IST
കുവൈത്ത്: നായർ സർവീസ് സൊസൈറ്റി, കുവൈത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണപൂമ്പുലരി 2016’ ന്റെ ഫ്ളയർ പ്രകാശനം ഫർവാനിയയിൽ നടന്ന എക്സിക്യൂട്ടിവ് മെംബർമാരുടെ യോഗത്തിൽ നടന്നു.

ലുലു എക്സ്ചേയ്ഞ്ച് അക്കൗണ്ട്സ് മാനേജർ ആനന്ദ് ഗോപിനാഥ് ശ്രാവണപൂമ്പുലരി ഫ്ളയർ എക്സിക്യുട്ടീവ് അംഗം ശ്രീകുമാർ ഫഹാഹീലിനു നല്കി പ്രകാശനം ചെയ്തു. ലുലു എക്സ്ചേയ്ഞ്ച് എച്ച്ആർ മാനേജർ സായി കൃഷ്ണ റാഫിൾ കൂപ്പൺ സുരേഷ് കുമാർ ഷർക്കിനും ലുലു എക്സ്ചേയ്ഞ്ച് ഏരിയ മാനേജർ ഷഫാസ് അഹമ്മദ് ഫസൽ ഓണസദ്യ ഫുഡ് കൂപ്പൺ ശിവൻകുട്ടി മംഗഫിനും നൽകി നിർവഹിച്ചു.

പ്രസിഡന്റ് ഉല്ലാസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രസാദ് പദ്മനാഭൻ, ട്രഷറർ ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു. എൻഎസ്എസ് കുവൈറ്റിന്റെ ഓണാഘോഷപരിപാടിക്കു ലുലു എക്സ്ചേയ്ഞ്ച് മാനേജ്മെന്റ് ആശംസകൾ നേർന്നു. ജനറൽ പ്രോഗ്രാം കൺവീനർ ഹരിപിള്ള പ്രസംഗിച്ചു.

ഈ വർഷത്തെ ഓണപരിപാടി ‘ശ്രാവണപൂമ്പുലരി 2016’ ഒക്ടോബർ 14നു ഖൈത്താൻ കാർമൽ ഇന്ത്യൻ സ്കൂളിൽ നടക്കും. പ്രമുഖ വള്ളസദ്യ വിദഗ്ധൻ ആറന്മുള ഗോപാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലാണ് ഓണസദ്യ നടക്കുന്നതെന്നു പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ