കുവൈത്തിൽ ഐഎസ് അനുഭാവി അറസ്റ്റിൽ
Saturday, August 6, 2016 8:40 AM IST
ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ഒരാൾ കുവൈത്തിൽ അറസ്റ്റിലായി. അബ്ദുള്ള ഹാദി അബ്ദുൾ റഹ്മാൻ ആണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഐഎസ് അനുഭാവികളായ നാലു യുവാക്കൾക്ക് പശ്ചിമേഷ്യയിലേക്ക് പോകാൻ ഇയാൾ സാമ്പത്തിക സഹായം നൽകിയിരുന്നതായാണ് റിപ്പോർട്ട്. 2014 മേയിൽ ഐഎസിൽ അംഗമായ മഹാരാഷ്ട്രയിലെ പൻവെൽ സ്വദേശിയായ അരീബ് മജീദ് ഉൾപ്പെടെയുള്ളവർക്ക് സഹായം നൽകിയതെന്നാണ് മൊഴി. ഐഎസിന് സമ്പത്തിക സഹായം നൽകിയെന്ന കാര്യം ഇയാൾ സമ്മതിച്ചതായി കുവൈത്ത് സർക്കാർ അറിയിച്ചു.

അബ്ദുൾ റഹ്മാനെ ചോദ്യം ചെയ്യാൻ എൻഐഎ ഉദ്യോഗസ്‌ഥർ കുവൈറ്റിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.