ഫിഫ പ്രസിഡന്റിനെ കുറ്റവിമുക്‌തനാക്കി
Saturday, August 6, 2016 8:16 AM IST
സൂറിച്ച്: ധൂർത്ത്, നിയമന തട്ടിപ്പ്, തട്ടിപ്പു പുറത്തുപറഞ്ഞവരെ പുറത്താക്കൽ എന്നീ ആരോപണങ്ങളിൽനിന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ കുറ്റവിമുക്‌തനാക്കി.

ഫിഫയുടെ എത്തിക്സ് കമ്മിറ്റിയാണ് ആരോപണങ്ങളിൽ കഴമ്പില്ലെന്നു നിരീക്ഷിച്ചിരിക്കുന്നത്. ഇൻഫാന്റിനോയ്ക്കു നൽകിയിട്ടുള്ള ആനുകൂല്യങ്ങളൊന്നും അനർഹമല്ലെന്നും വിധിന്യായത്തിൽ പറയുന്നു.

വിധിയിൽ സന്തോഷിക്കുന്നു എന്ന് ഇൻഫാന്റിനോയുടെ പ്രതികരണം. എത്തിക്സ് കമ്മിറ്റിയോടു സഹകരിക്കുകയും സത്യം തെളിയിക്കാൻ സഹായിക്കുകയും ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും ഇനി ഇൻഫാന്റിനോയ്ക്കെതിരേ നടപടിക്കൊന്നും സാധ്യതയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ