ടൊറേന്റോയിൽ മോഹൻലാലിന്റെ ‘വിസ്മയം’ ഓഗസ്റ്റ് ആറിന്
Saturday, August 6, 2016 3:45 AM IST
ടൊറേന്റോ: മോഹൻലാൽ നായകനായി മൂന്നു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ‘വിസ്മയം’ കാനഡയിൽ ബ്ലൂ സഫയർ എന്റർടൈൻമെന്റും ടിസിഎഫും ചേർന്നു പ്രദർശനത്തിനെത്തിക്കുന്നു.

കാനഡയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം മൂന്നു ഭാഷകളിലായി വേൾഡ് റിലീസിന്റെ അതേ ദിവസം തന്നെ പ്രദർശനത്തിനെത്തുന്നത്.

മോഹൻലാൽ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതമിയാണ് നായിക. കുടുംബ ബന്ധങ്ങളുടെയും സാമൂഹ്യ പ്രശ്നങ്ങളുടേയും കഥ പറയുന്ന ചിത്രത്തിൽ ഉർവശി, ജോയ് മാത്യു, പി. ബാലചന്ദ്രൻ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

മിസിസൗഗയിലെ സിനി സ്റ്റാർ സിനിമാസിൽ ഓഗസ്റ്റ് ആറിനു (ശനി) രാത്രി 9.30നാണ് പ്രദർശനം.

വിവരങ്ങൾക്ക്: 416 873 2360, 647 705 3289, 647 858 5345, 647 894 2512.

<ആ>റിപ്പോർട്ട്: ഇടിക്കുള ജോസഫ്