സൂറിച്ചിൽ കാസർഗോഡ് സ്വദേശി ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു
Friday, August 5, 2016 6:22 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ കാസർഗോഡ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കണ്ടത്തിൽ പരേതനായ ഫ്രാൻസിന്റെ മകൻ അഗസ്റ്റിൻ (ബെന്നി –49) ആണു മരിച്ചത്. ഹൃദയാഘാതമാണു മരണകാരണമെന്നു സംശയിക്കുന്നു.

വിയന്നയിൽ സ്‌ഥിരതാമസമാക്കിയിരുന്ന അഗസ്റ്റിൻ ആറുമാസം മുമ്പാണു സൂറിച്ചിൽ ജോലിക്കായെത്തിയത്. സംസ്കാരം പിന്നീട് വിയന്നയിൽ.

ഭാര്യ: ലൗസി. മക്കൾ: സാം അഗസ്റ്റിൻ, ടോം അഗസ്റ്റിൻ. സഹോദരങ്ങൾ: ബിൻസി, പരേതയായ ബീന.

വിവരങ്ങൾക്ക്: ഫെയ്സൽ കാച്ചിപ്പിള്ളി 0041 787 148 226, സെബാസ്റ്റ്യൻ (മനു) കിണറ്റുകര 0043 664 5838 631.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ