വിയന്നയിൽ അവധിക്കാല ബൈബിൾ ക്ലാസ് ഓഗസ്റ്റ് 24ന്
Thursday, August 4, 2016 7:08 AM IST
വിയന്ന: വിയന്ന സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിലെ വെക്കേഷൻ ബൈബിൾ സ്കൂൾ (ഢആട) സെന്റ് മേരീസ് സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 24, 25, 26, 27 തീയതികളിൽ നടക്കും.

രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ക്ലാസുകൾ. സത്യവേദപുസ്തക പഠനത്തിൽ കുട്ടികൾക്കു കൂടുതൽ താത്പര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാൻ അവരെ പ്രാപ്തരാക്കുവാൻ ഉപകരിക്കുന്ന ഉപദേശങ്ങൾ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ലാസുകളിലൂടെയും ആക്ഷൻ സോംഗുകളിലൂടെയും പ്രസംഗങ്ങളിലൂടെയും മറ്റും നൽകുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

മൂന്നു മുതൽ 17 വയസുവരെ പ്രായമുള്ള കുട്ടികളാണ് വിബിഎസിൽ പങ്കെടുക്കുന്നത്. ക്ലാസുകൾക്ക് പ്രഗൽഭരായ വൈദികരാണ് നേതൃത്വം നൽകുന്നതെന്നു വികാരി ഫാ. ജോഷി വെട്ടിക്കാട്ടിൽ അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ