നോട്ടിംഗ്ഹാമിൽ മുട്ടുചിറ സംഗമം സെപ്റ്റംബർ മൂന്നിന്
Thursday, August 4, 2016 7:06 AM IST
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ മുട്ടുചിറ സംഗമം സെപ്റ്റംബർ മൂന്നിനു (ശനി) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

മുട്ടചിറയിൽനിന്നു വിവാഹം കഴിച്ച് മറ്റു സ്‌ഥലങ്ങളിൽ പോയവരും ഇപ്പോൾ മുട്ടചിറയിൽ താമസക്കാരുമായ എല്ലാ മുട്ടുചിറക്കാരും സംഗമത്തിൽ പങ്കെടുക്കും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്നവരും സംഗമത്തിൽ പങ്കെടുക്കുമെന്നതാണു സംഗമത്തിന്റെ മറ്റൊരു പ്രത്യേകത

രാവിലെ 10.30നു ദിവ്യബലിയോടെ സംഗമം ആരംഭിക്കുന്നത്. ഫാ.വർഗീസ് നടയ്ക്കൽ, ഫാ. ബിജു ജോസഫ് കുന്നക്കാട്ട് ദിവ്യബലിക്കു കാർമികത്വം വഹിക്കും. തുടർന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉദ്ഘാടന ചടങ്ങുകളും തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. ഗാനമേളയോടെ സംഗമത്തിനു സമാപനമാകും.

നാട്ടുകാരുടെ ഒത്തുചേരലിൽ മുട്ടുചിറക്കാരുടെ നന്മയുടെ സൗഹൃദം പങ്കുവയ്ക്കുവാൻ എല്ലാവരും കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്നു പ്രധാന സംഘാടകനായ ബിജോയ് കൊല്ലംപറമ്പിൽ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ബിജോയ് കൊല്ലംപറമ്പിൽ 754017697, ജോണി കണിവേലിൽ 07889800292.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഠൃീംലഹക ജമൃശവെ ഒമഹഹ,ടമേുഹലളീൃറ ഞീമറ, ചീേശേിഴവമാ, ചഏ9 3അഝ.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്