‘തുർക്കിക്കെതിരെ ഉപരോധം ഏർപ്പെടുത്തണം’
Wednesday, August 3, 2016 8:28 AM IST
ബെർലിൻ: തുർക്കിക്കെതിരേ ഉപരോധം ഏർപ്പെടുത്തണമെന്നു ജർമൻ ഇടതു പാർട്ടി (ദി ലിങ്കെ) നേതാവ് സെവിം ദാഗ്ദെലൻ. പ്രസിഡന്റ് എർദോഗന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാജയപ്പെട്ട സൈനിക അട്ടിമറിയെത്തുടർന്നു തുർക്കി സർക്കാർ സ്വീകരിച്ചു വരുന്ന അടിച്ചമർത്തൽ നടപടികൾ നീതികരിക്കാൻ കഴിയാത്തതാണെന്നാണ് ഇടതു പക്ഷത്തിന്റെ നിലപാട്.

ക്രൂരമായ അടിച്ചമർത്തൽ നയമാണ് എർദോഗൻ പിന്തുടരുന്നത്. പതിനായിരക്കണക്കിനാളുകളെ കൂട്ടമായി അറസ്റ്റു ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും ദാഗ്ദെലൻ ചൂണ്ടിക്കാട്ടി.

ഏതാനും മാസങ്ങളായി ജർമനിയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ അവസ്‌ഥയിലാണ്. ഇതു കൂടുതൽ രൂക്ഷമാക്കുന്നതാണ് സൈനിക അട്ടിമറി ശ്രമത്തിനുശേഷമുള്ള സംഭവവികാസങ്ങൾ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ