ബ്രിട്ടനിലെ നിയുക്‌ത ബിഷപ്പിനു ജർമൻ മലങ്കര സമൂഹം ആശംസകൾ നേർന്നു
Wednesday, August 3, 2016 8:26 AM IST
ബെർലിൻ: ഇംഗ്ലണ്ടിലെ പ്രിസ്റ്റൺ ആസ്‌ഥാനമായി പ്രഖ്യാപിച്ച സീറോ മലബാർ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കലിനും

സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറായി നിയമിക്കപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്തിനും ജർമനിയിലെ മലങ്കര സമൂഹം പ്രാർഥനാശംസകൾ നേർന്നു.

ജർമനിയിലെ മലങ്കര കാത്തലിക് കമ്യൂണിറ്റി കോഓർഡിനേറ്റർ ഫാ.സന്തോഷ് തോമസ് കോയിക്കൽ, പാസ്റ്ററൽ കൗൺസിൽ, വൈദികർ, സിസ്റ്റേഴ്സ് എന്നിവരാണ് ആശംസകൾ നേർന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ