ഒമാനിൽ പരാതികൾ ഇനിമുതൽ ഓൺലൈനിൽ
Wednesday, August 3, 2016 8:23 AM IST
മസ്ക്കറ്റ്: ഓഗസ്റ്റ് ഒന്നുമുതൽ സ്വദേശികളും വിദേശികളും തൊഴിൽ സംബന്ധമായ പരാതികൾ ഓൺലൈനായി സമർപ്പിക്കണം. അറബിയിൽ മാത്രമുണ്ടായിരുന്ന സൗകര്യം ഇംഗ്ലിഷിലും സമർപ്പിക്കത്തക്കവണ്ണം ഓൺലൈൻ പോർട്ടൽ സജ്‌ജമാക്കിയിട്ടുണ്ട്.

തൊഴിലുടമൾക്കെതിരെയുള്ള പരാതികൾ, തൊഴിൽ നിയമ ലംഘനങ്ങൾ നടത്തുന്ന സ്‌ഥാപനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ, രജിസ്റ്റർ ചെയ്യപ്പെട്ട പരാതികളിലുള്ള തുടർനടപടികളുടെ വിവരങ്ങൾ തുടങ്ങി എല്ലാം പോർട്ടലിൽ ലഭ്യമാണ്. കൂടാതെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലാളികൾക്കെതിരെ ഉടമകൾക്കുള്ള പരാതികളും ഓൺലൈനിൽ തന്നെ സമർപ്പിക്കണം. പേപ്പറിലുള്ള പരാതികൾ ഒരു കാരണവശാലും ഇനിമുതൽ സ്വീകരിക്കില്ലെന്നു മന്ത്രലയത്തിലെ മുതിർന്ന വക്‌താവ് അറിയിച്ചു.

നിലവിൽ മസ്ക്കറ്റ് ഗവർണറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനം ഉടൻതന്നെ സലാല, സോഹാർ എന്നിവിടങ്ങളിലും ഏർപ്പെടുത്തുമെന്നു വക്‌താവ് കൂട്ടിച്ചേർത്തു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം