സംസ്കൃതി യാത്രയയപ്പു നൽകി
Wednesday, August 3, 2016 6:35 AM IST
ദോഹ: ദീർഘകാലത്തെ പ്രവാസത്തിനുശേഷം നാട്ടിലേയ്ക്കു മടങ്ങുന്ന സംസ്കൃതി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും മിസൈദ് യൂണിറ്റ് പ്രസിഡന്റുമായ എൻ. വിജയൻ, ദോഹ സെന്റർ യൂണിറ്റ് അംഗം പി.എസ്. ആന്റണി, മൻസൂറ യൂണിറ്റ് അംഗം വി. അജിത്ത്കുമാർ എന്നിവർക്കു യാത്രയയപ്പു നല്കി. സംസ്കൃതിയുടെ ഉപഹാരം സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, മുൻ പ്രസിഡന്റും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായ പ്രമോദ് ചന്ദ്രൻ, കേന്ദ്ര എക്സിക്യുട്ടീവ് അംഗം വിജയകുമാർ എന്നിവർ സമ്മാനിച്ചു. എൻ.വിജയൻ, പി.എസ്. ആന്റണി എന്നിവർ സംസാരിച്ചു.