‘രാജ്യത്തിന്റെ മതേതര പൈതൃകത്തെ കളങ്കപ്പെടുത്തരുത്’
Wednesday, August 3, 2016 6:32 AM IST
കുവൈത്ത്: സമൂഹത്തെ മുന്നിൽനിന്നു നയിക്കേണ്ട രാഷ്ര്‌ടീയ നേതാക്കൾ വർഗീയ ധ്രുവീകരണത്തിനു ആക്കം കൂട്ടുന്ന നിലയിൽ വിഷലിപ്തമായ പ്രസ്താവനകളുമായി രംഗത്തുവരുന്നത് അത്യന്തം ഖേദകരമാണെന്നും രാഷ്ര്‌ടത്തിന്റെ മതേതര പൈതൃകത്തിനു കളങ്കം വരുത്തുന്ന ഇത്തരം നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും കുവൈത്ത് ഇസ്ലാമിക് കൗൺസിൽ കേന്ദ്ര സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

സ്വന്തം വിശ്വാസവും ആചാരങ്ങളും പുൽകുവാനും പ്രചരിപ്പിക്കുവാനും ഒരോ ഇന്ത്യക്കാരനും അവകാശമുണ്ട്. പക്ഷേ അതു മറ്റുളളവരെ വേദനിപ്പിച്ചും പരിഹസിച്ചുമാകരുതെന്നും യോഗം ഓർമപ്പെടുത്തി.

ഹംസ ബാഖവി ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി പുതുപ്പറമ്പ,് ഉസ്മാൻ ദാരിമി, നാസർ കോഡൂർ, മുസ്തഫ ദാരിമി, ഹംസ ദാരിമി, ഗഫൂർ ഫൈസി, ഇ.എസ്. അബ്ദു റഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ