റിയാദ്: ആരോടും പരിഭവമില്ലാതെ നിഷ്കളങ്കമായ സാമൂഹ്യ പ്രവർത്തനം നടത്തിയിരുന്ന ശശി കുമാർ പിള്ളയുടെ ആകസ്മിക വേർപാടിൽ റിയാദിലെ വിവിധ സംഘടനകളും വ്യക്തികളും അനുശോചിച്ചു.
മരണ വാർത്ത അറിഞ്ഞ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ബന്ധുക്കളേയും സഹപ്രവർത്തകരേയും നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടേയും അനുശോചനം അറിയിക്കാനുള്ള തിരക്കിലായിരുന്നു.
ഒഐസിസിയുടെ സെൻട്രൽ കമ്മിറ്റിയും വിവിധ ജില്ലാ കമ്മിറ്റികളും തിരുവനന്തപുരം ജില്ലാ കൂട്ടായ്മയായ ടെക്സ, റിയാദ് മ്യൂസിക് ക്ലബ്ബ്, സാരംഗി മ്യൂസിക് ക്ലബ്ബ്, കേളി കലാ സാംസ്കാരിക വേദി, റിയാദ് നവോദയ, റിയാദ് ഇന്ത്യൻ മീഡിയാ ഫോറം, റിയാദ് ടാക്കീസ്, പ്രവാസി മലയാളി ഫെഡറേഷൻ, ന്യൂ ഏജ് കലാസാംസ്കാരിക വേദി, കൃപ തുടങ്ങിയ സംഘടനകളും അനുശോച്ചു.
ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗങ്ങളായ ഇസ്മായിൽ എരുമേലി, നൗഫൽ പാലക്കാടൻ, ഷാജി കുന്നിക്കോട് തുടങ്ങിയവരും വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരും ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ മജീദ് നഹയും റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ് നാസർ കല്ലറ, സുബൈർ കുഞ്ഞ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. അബ്ദുൽ അസീസ്, കെഎംസിസി നാഷണൽ കമ്മിറ്റി ജനറൾ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ഇബ്രാഹിം സുബ്ഹാൻ, ഷാജഹാൻ എടക്കര, സക്കീർ മണ്ണാർമല, ബെന്നി വാടാനപ്പള്ളി, മാള മൊഹിയുദ്ദീൻ, വില്ലി ജോൺ ജേക്കബ് യുഎസ്എ, അയൂബ് ഖാൻ വിഴിഞ്ഞം, സബീന എം. സാലി, അബ്ദുറഹ്മാൻ കാവുങ്ങൽ, അനിൽ കുമാർ തംബുരു, കുഞ്ഞാലി ഹാജി ജിദ്ദ, അഡ്വ. അനീർ ബാബു പെരിഞ്ചീരി, അബ്ദുൽ മജീദ് ചിങ്ങോലി, അറ്റ്ലസ് മൊയ്തു, നിസാർ കല്ലറ, ജോസ് എം. ജോർജ് മെൽബൺ, ജലീൽ ആലപ്പുഴ, ഫജറുദ്ദീൻ മൂപ്പൻ, എം. മുരളീധരൻ, അഹമ്മദ് മേലാറ്റൂർ, അബ്ദുൽ ഹഖ് തിരൂരങ്ങാടി, നിയാസ് ഉമർ, ഉസ്മാൻ ഇരുമ്പുഴി, ജയചന്ദ്രൻ നെരുവമ്പ്രം, കലാഭവൻ നസീബ്, ജയരാജ് ശങ്കർ, ജേക്കബ് കോയിപ്പള്ളി, സത്താർ കായംകുളം, ഡോ. ഭരതൻ, ജിഫിൻ അരീക്കോട്, അഷ്റഫ് നെസ്റ്റോ, അബ്ദുസമദ് കൊടിഞ്ഞി തുടങ്ങിയവരും അനുശോചിച്ചു.
<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ