തുർക്കി പ്രസിഡന്റിനു പിന്തുണയുമായി ജർമനിയിൽ പ്രകടനം
Monday, August 1, 2016 8:25 AM IST
മ്യൂണിക്ക്: സൈനിക അട്ടിമറി ശ്രമത്തെ അതിജീവിച്ച തുർക്കി പ്രസിഡന്റ് തയ്പ് എർദോഗനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജർമനിയിലെ കൊളോൺ, മ്യൂണിക്ക് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പ്രകടനത്തിൽ അമ്പതിനായിരത്തോളം പേർ പങ്കെടുത്തു.

മുപ്പതു ലക്ഷത്തോളം തുർക്കി വംശജരാണ് ജർമനിയിൽ കഴിയുന്നത്. മാധ്യമ സ്വാതന്ത്ര്യം അടക്കമുള്ള വിഷയങ്ങളിൽ ജർമനിയും തുർക്കിയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പ്രകടനത്തിനു പ്രസക്‌തിയേറിയത്.

അട്ടിമറി നീക്കം പരാജയപ്പെടുത്തിയശേഷം എർദോഗൻ അഴിച്ചുവിട്ട കടുത്ത അടിച്ചമർത്തൽ നടപടികളെ ജർമനി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതു തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും മറ്റുള്ളവർ ഇടപെടേണ്ടെന്നുമായിരുന്നു ഇതു സംബന്ധച്ച് എർദോഗന്റെ പ്രതികരണം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ