ഡൽഹി എസ്എൻഡിപി യോഗം എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം നടത്തി
Monday, August 1, 2016 6:27 AM IST
ന്യൂഡൽഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ നേതൃത്വത്തിൽ രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഡോ. എ.പി.ജെ. അബ്ദുൾ കാലം അനുസ്മരണം നടന്നു.

ഇന്ത്യൻ യുവത്വത്തിന്റെ കർമ ചേതനയെ തെളിയിപ്പിച്ചു വഴി നടത്തുന്നതിൽ അബ്ദുൾ കലാം വഹിച്ച പങ്ക് മറ്റൊരു പ്രസിഡന്റിനും കഴിഞ്ഞിട്ടില്ലെന്നു മുഖ്യപ്രഭാഷണം നടത്തിയ യോഗം ഡൽഹി യൂണിയൻ സെക്രട്ടറി കല്ലറ മനോജ് അനുസ്മരിച്ചു.

ചടങ്ങിൽ സ്വാമി നാരായണ ഋഷി, പ്രീതി ദിനേശൻ, എം.കെ. അനിൽകുമാർ, കെ.ജി. സുനിൽ, എസ്. സതീശൻ, എം.പി. ബാബു, ഓമന മധു, സുമതി ചെല്ലപ്പൻ, പി. ഭാസി എന്നിവർ പ്രസംഗിച്ചു.

ക്ഷേത്രത്തിലെ സത്സംഗാനുബന്ധമായി നടന്ന ജാതി ലക്ഷണം ജാതി നിർണയം എന്നീ ഗുരുദേവ കൃതികളെ ആസ്പദമാക്കി സ്വാമി നാരായണ ഋഷി, പ്രീതി ദിനേശൻ എന്നിവർ പ്രസംഗിച്ചു.