മെൽബൺ മെഗാ ഓണത്തിനു പിന്നൽ തിരുവാതിര
Saturday, July 30, 2016 8:28 AM IST
മെൽബൺ: കേരള ഹിന്ദു സൊസൈറ്റി മെൽബണും (കെഎച്ച്എസ്എം) ഈ വർഷത്തെ ഓണാഘോഷം കോസ്പോൺസർ ആയ യാരാ സിറ്റി കൗൺസിലും ചേർന്നു സെപ്റ്റംബർ മൂന്നിനു (ശനി) ഓണം ആഘോഷിക്കുന്നു.

രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെ കോളിംഗ്വുഡ് ടൗൺ ഹാളിലാണ് ആഘോഷ പരിപാടികൾ.

ഓസ്ട്രേലിയിൽ തന്നെ ആദ്യമായി നടക്കുന്ന പിന്നൽ തിരുവാതിരയും അതോടൊപ്പം നൂറോളം യുവതികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും പരിപാടിയുടെ മുഖ്യാകർഷണമായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

ഓണപൂക്കള മത്സരം, വിവിധ കലാ പരിപാടികൾ തുടങ്ങിയവ ആഘോഷത്തിനു മാറ്റു കൂട്ടും. ആയിരത്തോളം പേർ പങ്കെടുക്കുന്ന ആഘോഷത്തിൽ ഓണ സദ്യക്കുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.

വിവരങ്ങൾക്ക്: 0403595702, 0469214997.

<ആ>റിപ്പോർട്ട്: വിജയകുമാരൻ