പത്തനംതിട്ട ജില്ലാ അസോസിയേഷൻ മലയാള സാഹിത്യരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
Thursday, July 28, 2016 7:11 AM IST
കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ 2016 ലെ ഓണാഘോഷ പരിപാടിയായ ശ്രാവണ പൗർണമി 2016 നോടനുബന്ധിച്ചു നടത്തുന്ന ചെറുകഥകവിതാ മത്സരങ്ങളിലേക്കു സൃഷ്‌ടികൾ ക്ഷണിച്ചു.

കുവൈത്തിലുള്ള പ്രവാസികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. എ4 പേപ്പറിൽ ഉൾക്കൊള്ളാവുന്ന മൗലികമായ രചനകൾ സെപ്റ്റംബർ 30നു മുൻപായി സമർപ്പിക്കേണ്ടതാണ്. മത്സരത്തിനു പ്രത്യേക വിഷയം ഇല്ല. മുൻപ് പ്രസിദ്ധീകരിച്ചിട്ടുളള സൃഷ്‌ടികൾ പരിഗണിക്കുന്നതല്ല. യോഗ്യമായ എൻട്രികൾ വിദഗ്ധ പാനലിന്റെ പരിശോധനയ്ക്ക് വിധേയമാക്കുന്നതും വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

വിജയികൾക്ക് ഒക്ടോബർ 21നു നടക്കുന്ന ‘ശ്രാവണ പൗർണിമി 2016’ ആഘോഷപരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുകയും സമ്മാനാർഹമായ രചനകൾ സുവനീറിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.

രചനകൾ ഇമെയിൽ ആയി അയയ്ക്കേണ്ട വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ാമശഹ*ുമേറശെേൃശരേ.ീൃഴ

വിവരങ്ങൾക്ക്: 9711 7492, 9916 4260, 6999 7588.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ