ലോസ്ആഞ്ചലസ് വി. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ തിരുനാൾ കൊടിയേറ്റ് നടത്തി
Thursday, July 28, 2016 4:19 AM IST
ലോസ്ആഞ്ചലസ്: സഹനപാതയിലൂടെ സഞ്ചരിച്ച് ആദ്യവിശുദ്ധ പദവി അലങ്കരിച്ച വി. അൽഫോൻസാമ്മയുടെ നാമധേയത്തിൽ സ്‌ഥാപിതമായിരിക്കുന്ന സിറോ മലബാർ കത്തോലിക്ക ദൈവാലയത്തിൽ പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന ഭക്‌തിനിർഭരമായ തിരുനാൾ ആഘോഷങ്ങളുടെ കൊടിയേറ്റ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വാടാന ജൂലൈ 22 നു വൈകിട്ട് 7:30 നു നിർവഹിച്ചു.

തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ വിവിധസ്‌ഥലങ്ങളിൽ നിന്നുകടന്നു വന്ന വിശ്വാസികളും പ്രസുദേന്തിമാരായ വാഴ്ത്തപ്പെട്ട മറിയം ത്രേസിയാ ഫാമിലി യൂണിറ്റ് അംഗങ്ങളും ഇടവക ജനങ്ങളും സന്നിഹിതരായിരുന്നു. തുടർന്നുനടന്ന ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ച റവ. ഫാ. മനോജ് ജോൺ ബലിമധ്യേ തിരുനാൾ സന്ദേശവും നൽകി. ഭാരതീയ പശ്ചാത്തലത്തിൽ കൊടിയേറ്റ് ആഘോഷങ്ങളുടെ ആരംഭത്തെ സൂചിപ്പിക്കുമ്പോൾ ആഗോളതലത്തിൽ അതുയർത്തപ്പെട്ട കൊടി പ്രതിനിധാനം ചെയ്യുന്ന രാഷ്ര്‌ടത്തെ അംഗീകരിച്ചു അതിനു വിധേയപ്പെടുവാനുള്ള പരിപൂർണസമർപ്പണത്തെ ആണ് സൂചിപ്പിക്കുന്നത്. നാം നടത്തിയ കൊടിയേറ്റ് രണ്ടു വിധത്തിലും സാർഥകമാണെന്നു അച്ചൻ വ്യക്‌തമാക്കി.

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ28ൗമ2.ഷുഴ മഹശഴി=ഹലളേ>

തിരുനാൾ ആഘോഷത്തിന്റെ ആരംഭത്തെയും കൊടിയിൽ മുദ്രണം ചെയ്തിരിക്കുന്ന കുരിശിലൂടെ യേശുനാഥൻ നേടിത്തന്ന രക്ഷ സ്വന്തമാക്കുവാനുള്ള വിശ്വാസികളുടെ സ്വയംസമർപ്പണത്തേയും വ്യക്‌തമാക്കുന്ന കൊടിയേറ്റ് ഇടവക ജനത്തിന്റെ ഇടയനായ വികാരിയച്ചൻ തന്നെ നിർവഹിച്ചത് സമുചിതം തന്നെ. ലോകത്തിന്റെ പ്രകാശമായ ഈശോയുടെ പാതപിന്തുടർന്നു ലോകത്തിനു സ്വയം പ്രകാശമായ വി. അൽഫോൻസാമ്മ ഒരിക്കലും തനിക്കുവേണ്ടിര പാർത്ഥിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലെന്നും മറ്റുള്ളവർക്കായി സ്വന്തം സഹനങ്ങൾകാഴ്ചവെയ്ക്കുകയാണ് ചെയ്തതെന്നും അച്ചൻ ഓർമപ്പെടുത്തി.

ദിവ്യബലിക്കുശേഷം വികാരിയച്ചൻ വി. അൽഫോൻസാമ്മയുടെ നവനാൾ നൊവേനയ്ക്കു നേതൃത്വം നൽകികൊണ്ട് നൊവേന സ്പോൺസർചെയ്തവരുടെയും വിശ്വാസികൾ ഏവരുടെയും നിയോഗങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ഈ ദേവാലയം കാലിഫോർണിയയിലെ ഭരണങ്ങാനം ആയി കണ്ടുകൊണ്ടു തിരുനാൾ ആഘോഷങ്ങളിലും നൊവേനയിലും പങ്കെടുക്കാൻ കടന്നുവരുന്ന വിശ്വാസികളുടെ സംഖ്യ ആണ്ടുതോറും വർധിച്ചുകൊണ്ടിരിക്കുന്നു.

ഇടവകാംഗവും അൾത്താര ശുശ്രുഷകനുമായ തങ്കച്ചൻ മറ്റപ്പള്ളിയുടെ വിവാഹ രജതജുബിലി ദിനംകൂടിയായിരുന്നു ഇതെന്നതു തിരുനാൾ ആഘോഷങ്ങൾക്കു ഇരട്ടിമധുരം നൽകുന്ന അനുഭവം ആയിരുന്നു. തങ്കച്ചൻ –ആൻസി ദമ്പതികൾക്ക് റവ. ഫാ. കുര്യാക്കോസ് വാടാനയും മനോജച്ചനും വിശ്വ ാസികളേവരും പ്രാർത്ഥനാശംസകൾ അർപ്പിക്കുകയും അവ രുടെപിതാക്കന്മാരോടും മക്കളോടും സഹോദരങ്ങളോടും ഒപ്പം അവർ നൽകിയ സ്നേഹവിരുന്നിൽ പങ്കു ചേർന്നു അവരോടുള്ള അടുപ്പവും ആത്മാർത്ഥതയും വെളിപ്പെടുത്തുകയും ചെയ്തു. ജെനി ജോയി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ28ൗമ3.ഷുഴ മഹശഴി=ഹലളേ>