കുടിയേറ്റനയ പരിഷ്കരണം അപര്യാപ്തം: നോർവീജിയൻ മന്ത്രി
Wednesday, July 27, 2016 8:20 AM IST
ഓസ്ലോ: രാജ്യത്തു നടപ്പാക്കിയ കുടിയേറ്റ നയ പരിഷ്കരണം അപര്യാപ്തമെന്നു നോർവീജിയൻ ഇന്റഗ്രേഷൻ മന്ത്രി സിൽവി ലിസ്തോഗ്.

കുടിയേറ്റ വിരുദ്ധ പാർട്ടിയായ പ്രോഗ്രസ് പാർട്ടിയുടെ പ്രതിനിധിയാണ് സിൽവി. കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ വൈകാതെ ഏർപ്പെടുത്തുമെന്നും അവർ പ്രഖ്യാപിച്ചു.

അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും നോർവേ ആകർഷകമല്ലാതാക്കുവാനുള്ള ഉദ്ദേശ്യത്തോടെയാണ് ഏതാനും മാസം മുൻപ് രാജ്യത്തെ കുടിയേറ്റ നയം പരിഷ്കരിച്ചത്. ഇതിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പോരെന്നും കൂടുതൽ ഏർപ്പെടുത്തണമെന്നുമാണ് പ്രോഗ്രസ് പാർട്ടിയുടെ നിലപാട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ