വൈദികന്റെ കൊലപാതകത്തെ മാർപാപ്പ അപലപിച്ചു
Wednesday, July 27, 2016 8:19 AM IST
വത്തിക്കാൻസിറ്റി: ഫ്രാൻസിൽ ഭീകരവാദികൾ പള്ളി ആക്രമിച്ച് വൈദികനെ കൊലപ്പെടുത്തിയതിനെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. എല്ലാ തരത്തിലുള്ള വിദ്വേഷങ്ങളും അപലപിക്കപ്പെടേണ്ടതാണെന്നും മാർപാപ്പ.

ക്രൂകൃത്യങ്ങളിൽ മാർപാപ്പ ഞെട്ടലും വേദനയും രേഖപ്പെടുത്തിയതായും വക്‌താവ് അറിയിച്ചു. വിശുദ്ധമായൊരു സ്‌ഥലത്ത് ഇത്രയും മൃഗീയമായൊരു കൊലപാതകം നടത്തിയതാണ് അദ്ദേഹത്തെ കൂടുതൽ ആശങ്കാകുലനാക്കിയതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ഫ്രാൻസിൽ ക്രിസ്ത്യൻ പള്ളി ആക്രമിച്ച ഐഎസ് ഭീകരർ വൈദികനെ വധിച്ച സാഹചര്യത്തിൽ യുകെയിലെ പള്ളികൾക്ക് സുരക്ഷ ശക്‌തമാക്കി.

ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുനേരേ ഐഎസ് ആക്രമണത്തിനുള്ള സാധ്യത ഇന്റലിജൻസ് റിപ്പോർട്ടുകളിൽ മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഏകദേശം 4700 പള്ളികളാണ് ബ്രിട്ടനിലുള്ളത്. ഇവിടങ്ങളിലെല്ലാം പോലീസ് കാവൽ ഏർപ്പെടുത്താനാണ് സർക്കാർ നിർദേശം. ജൂത സമൂഹത്തിനും പ്രത്യേകം ജാഗ്രതാ നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ