‘ഓടിമറയുന്ന ഓർമകൾ’ പ്രകാശനം ചെയ്തു
Wednesday, July 27, 2016 5:44 AM IST
ഹൂസ്റ്റൺ: കഥാകൃത്തും ഹൂസ്റ്റണിലെ സാഹിത്യ സദസുകളിലെ സജീവ സാന്നിധ്യവുമായ ഷിജു ജോർജ് തച്ചനാലിന്റെ ആദ്യ കഥാസമാഹാരമായ ‘ഓടി മറയുന്ന ഓർമകൾ തച്ചനാലിന്റെ കഥകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

ജൂലൈ 10ന് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ദേവാലയത്തിൽ ആരാധനയ്ക്കുശേഷം കൂടിയ പ്രത്യേക സമ്മേളനത്തിലാണ് പ്രകാശനകർമം നടന്നത്.

ട്രിനിറ്റി മാർത്തോമ ഇടവക വികാരി റവ. മാത്യൂസ് ഫിലിപ്പും അസിസ്റ്റന്റ് വികാരി റവ. ഫിലിപ്പ് ഫിലിപ്പും ചേർന്നു പ്രമുഖ കൺവൻഷൻ പ്രാസംഗികൻ ബേബിക്കുട്ടി പുല്ലാടിനു പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു.

പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ജോസ് പനച്ചിപ്പുറമാണ്. കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 15 കഥകൾ മുഴുവൻ ചിന്തോദ്ദീപകവും മനസിനെ ആഴത്തിൽ സ്പർശിക്കുന്നതുമാണ്. റെയിൽ പാളം, ഓടി മറയുന്ന ഓർമകൾ, റിസഷൻ, മഴതുള്ളികൾ, നോക്കുകൂലി, കാർഗിലെ മുത്തശി തുടങ്ങിയ കഥകൾ പുസ്തകത്തെ ഈടുറ്റതും വേറിട്ടതുമാക്കുന്നു.

ഇന്ദുലേഖ പബ്ലിഷേഴ്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ശിറൗഹലസവമ.രീാ ൽ കൂടിയും തിരുവല്ല സിഎംഎസ് ബുക്ക്ഷോപ്പിൽ കൂടിയും പുസ്തകം ലഭ്യമാണ്. പുസ്തക വില്പനയിൽനിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.

റാന്നി സ്വദേശിയായ ഷിജു ജോർജ് ഹൂസ്റ്റൺ ലിൻഡൻ ബി ഹോസ്പിറ്റലിൽ റേഡിയോളജി ടെക്നോളജിസ്റ്റാണ്. ഭാര്യ ജൂലി മേരി ജോർജ് എംഡി ആൻഡേഴ്സൺ ഹോസ്പിറ്റലിൽ നഴ്സ് പ്രാക്ടീഷണർ. മക്കൾ: ടിം, ടീന.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി