രക്‌ത ദൗർലഭ്യം: രക്‌തദാനത്തിനു റെഡ് ക്രോസിന്റെ ആഹ്വാനം
Wednesday, July 27, 2016 5:43 AM IST
ടെക്സസ്: അടിയന്തര ഘട്ടങ്ങളിൽ രോഗികളുടെ ജീവൻ നിലനിർത്തുന്നതിനുപകരിക്കുന്ന രക്‌തത്തിന്റെ ദൗർലഭ്യം അതിരൂക്ഷമായിരിക്കുന്നതായി റെഡ് ക്രോസ് അറിയിച്ചു.

രക്‌ത ബാങ്കുകളിൽ രക്‌തം ദാനം ചെയ്യുന്നതിന് വ്യക്‌തികളും സാമൂഹ്യ സേവന സംഘടനകളും മുന്നോട്ടുവരണമെന്നു അമേരിക്കൻ റെഡ് ക്രോസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അഞ്ചു ദിവസത്തേക്ക് ആവശ്യമായ രക്‌തം മാത്രമാണ് ഇപ്പോൾ രക്‌ത ബാങ്കുകളിൽ ശേഷിക്കുന്നതെന്നും ആശുപത്രികളിലേക്ക് നൽകുന്ന രക്‌തത്തിന്റെ അളവിന് ആനുപാതികമായി രക്‌തം ദാനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കാത്തതാണ് ദൗർലഭ്യത്തിനു കാരണമായതെന്നും പ്രസ്താവനയിൽ പറയുന്നു.

വേനൽക്കാല ചൂട് അസഹ്യമായതോടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിച്ചതായും ഇവർക്ക് ആവശ്യമുളള രക്‌തം നൽകുന്നതിനു കൂടുതൽ പേർ സ്വയം സന്നദ്ധരായി മുന്നോട്ടു വരണമെന്നും ഇവർ അഭ്യർഥിച്ചിട്ടുണ്ട്. അമേരിക്കൻ റെഡ് ക്രോസിന്റെ ചരിത്രത്തിൽ ആദ്യമായാണ് വേനൽക്കാലത്ത് രക്‌ത ദൗർലഭ്യം അനുഭവപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു.

രക്‌തം ദാനം ചെയ്യുവാൻ താത്പര്യമുളളവർ ൃലറരൃീയൈഹീീറ.ീൃഴ എന്ന വെബ് സൈറ്റുമോയോ 1800 റെഡ് ക്രോസ് എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ