ബ്രിസ്ബേനിൽ കർക്കിടക വാവുബലിയും പിതൃസ്മരണയും ഓഗസ്റ്റ് രണ്ടിന്
Wednesday, July 27, 2016 5:41 AM IST
ബ്രിസ്ബേൻ: ഓം ക്വീൻസ്ലാൻഡ് തുടർച്ചയായ രണ്ടാം വർഷവും ബ്രിസ്ബേനിൽ കർക്കിടക വാവു ബലി നടത്തുന്നു.

ഓഗസ്റ്റ് രണ്ടിനു രാവിലെ 10.30 മുതൽ ശെൽവ വിനായകർ കോവിൽ പൂജാരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ.

ക്വീൻസ്ലാൻഡിൽ കഴിഞ്ഞ വർഷം തുടങ്ങിയ ബലി തർപ്പണം വിശ്വാസികളുടെ അകമഴിഞ്ഞ സഹകരണത്തോടെ വളരെ ഭംഗിയായി നടത്താൻ കഴിഞ്ഞു.

എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും കൂടി നടത്തുന്ന ഈ ബലി തർപ്പണത്തിൽ പങ്കെടുക്കുവാൻ ബ്രിസ്ബനിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്തു. ദൈവീകമായ ബലി തർപ്പണത്തിനു കിട്ടുന്ന ഈ പുണ്യവസരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: രാജേഷ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>0415685462 ലാമശഹ ീവാൂൗലലിഹെമിറ*ഴാമശഹ.രീാ

<ആ>റിപ്പോർട്ട്: എ.കെ. കൃഷ്ണൻ