ക്നാനായ ഒളിമ്പിക്സ് സെപ്റ്റംബർ 10ന്
Wednesday, July 27, 2016 4:55 AM IST
ബ്രിസ്റ്റോൾ: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യുകെയിലെ ക്നാനായ യൂണിറ്റിലെ അംഗങ്ങൾക്കായി നടത്തുന്ന കായികമേള സെപ്റ്റംബർ 10ന് ബെർമിംഗ്ഹാമിലെ സട്ടൺ കോൾഡ് ഫീഡിലെ വിൻഡ്ലി സ്പോർട്സ് സെന്ററിൽ നടക്കും.

രാവിലെ 9.30 മുതലാണ് കായിക മഹോത്സവം. ആറു വയസുവരെയുള്ള കുട്ടികൾ കിഡ്സ് വിഭാഗത്തിലും ആറു മുതൽ 11 വയസുവരെ സബ് ജൂണിയർ വിഭാഗത്തിലും 12 മുതൽ 17 വയസുവരെ ജൂണിയേഴ്സും 18 മുതൽ 39 വയസുവരെ സീനിയേഴ്സും 40നു മുകളിൽ സൂപ്പർ സീനിയേഴ്സ് വിഭാഗവുമായിട്ടാണ് മത്സരത്തിൽ പങ്കെടുക്കുക.

യൂണിറ്റുകൾ തമ്മിൽ പെനാൽറ്റി ഷൂട്ട്ഔട്ട്, വടംവലി മത്സരം എന്നിവയും ദമ്പതികളക്കായി പ്രത്യേക മത്സരവും ഒരുക്കിയിട്ടുണ്ട്.

മത്സരങ്ങളിൽ പങ്കെടുക്കാൻ യൂണിറ്റ് സെക്രട്ടറി മുഖേന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ൗസസരമ345*ഴാമശഹ.രീാ ൽ പേര് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ സെപ്റ്റംബർ നാലിന് അവസാനിക്കും.

<ആ>റിപ്പോർട്ട്: സഖറിയ പുത്തൻകളം