‘സ്നോഡൻ’ സെപ്റ്റംബറിൽ റിലീസ് ചെയ്യും
Tuesday, July 26, 2016 8:10 AM IST
ലണ്ടൻ: എഡ്വേർഡ് സ്നോഡന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രം സെപ്റ്റംബറിൽ പുറത്തിറങ്ങും. ‘സ്നോഡൻ’ എന്നു തന്നെയാണ് ചിത്രത്തിെൻറ പേര്. ഓസ്കർ പുരസ്കാര ജേതാവ് ഒലിവർ സ്റ്റോൺ സംവിധാനം ചെയ്യുന്ന ചിത്രം ല്യൂക് ഹാർഡിംഗിന്റെ ‘ദി സ്നോഡൻ ഫയൽസ്’ എന്ന ഗ്രന്ഥത്തെ അവലംബിച്ചാണ് തയാറാക്കിയിരിക്കുന്നത്.

അമേരിക്കൻ നടൻ ഗോർഡൻ ലെവിറ്റാണ് സ്നോഡനെ അവതരിപ്പിക്കുന്നത്. സിനിമനിർമാണത്തിന്റെ ഭാഗമായി സ്നോഡൻ സ്റ്റോണുമായി സംസാരിച്ചിരുന്നു. തന്റെ ജീവിതം ഒരിക്കലും സിനിമയാകുമെന്നു കരുതിയില്ലെന്നു സ്നോഡൻ പറഞ്ഞു. അമേരിക്കൻ സുരക്ഷാ ഏജൻസിയുടെ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചതിലൂടെയാണ് സ്നോഡൻ ലോക ശ്രദ്ധയാകർഷിച്ചത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ