കെകെഎംഎ ഫൗണ്ടേഷൻ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിനു അപേക്ഷ ക്ഷണിച്ചു
Tuesday, July 26, 2016 8:10 AM IST
കുവൈത്ത്: കുവൈത്തിലെ സാമൂഹ്യ, സാംസ്കാരിക സംഘടനയായ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനായി 2016–17 വർഷത്തേക്ക് സ്കോളർഷിപ്പു നൽകുന്നു.

2015–16 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ചു ഉന്നത പഠനത്തിനു ചേർന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പു ലഭിക്കുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ മക്കൾക്ക് മുൻഗണന നൽകുന്ന കേരളത്തിലെ ഏക സ്കോളർഷിപ്പ് പദ്ധതിയാണിത്. ചുരുങ്ങിയത് 85 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ കോഴ്സുകൾ പാസായവരായിരിക്കണം അപേക്ഷകർ. ബിരുദ കോഴ്സുകൾ, പ്രഫഷണൽ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, ഐടിഐ കോഴ്സുകൾ എന്നീ കോഴ്സുകളുടെ പഠനത്തിനാണ് സ്കോളർഷിപ്പ്.

ആവശ്യമുള്ളവർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>സസാമ*സസാമ.ിലേ എന്ന വിലാസത്തിൽ ബന്ധപ്പെടുക. അല്ലെങ്കിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.സസാമ.ിലേ എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. പോസ്റ്റലായി അപേക്ഷ ഫോറം ആവശ്യമുള്ളവർ തങ്ങളുടെ വിലാസം പൂർണമായും എഴുതിയ കവർ സഹിതം കെകെഎംഎ ഫൗണ്ടേഷൻ ഓഫീസ്, ഷാലിമാർ ടവർ, കൊയിലാണ്ടി, കോഴിക്കോട് ജില്ല. എന്ന വിലാസത്തിൽ ബന്ധപ്പെടുക. പൂർണമായും പൂരിപ്പിച്ച അപേക്ഷകൾ, വരുമാന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി. ബുക്കിന്റെ പകർപ്പ്, പാസായ കോഴ്സിന്റെ മാർക്ക് ലിസ്റ്റ്, ഉന്നത പഠനത്തിനു ചേർന്ന സ്‌ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം അടക്കം സെപ്റ്റംബർ 30നു മുമ്പായി ലഭിക്കത്തക്ക വിധം അപേക്ഷിക്കേണ്ടതാണ്. പൂർണമല്ലാത്ത അപേക്ഷ പരിഗണിക്കുന്നതല്ല. സ്കോളർഷിപ്പിനു തെരഞ്ഞെടുത്ത വിദ്യാർഥികളെ ഒക്ടോബർ 15നു മുമ്പായി വിവരം അറിയിക്കും.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ