നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ജൂലൈ 29ന്
Tuesday, July 26, 2016 6:27 AM IST
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ജൂലൈ 29നു (1191 കർക്കിടകം 14, വെള്ളി) നടക്കും.

രാവിലെ 5.30ന് നിർമാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ഭദ്രദീപം കാർത്തിക പൊങ്കാലക്കായി ഒരുക്കുന്ന പണ്ടാര അടുപ്പിലേക്ക് പകരും. തുടർന്നു ഭക്‌തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിൽ തീ നാളങ്ങൾ
പകരും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ചു നടക്കും.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540.

<ആ>റിപ്പോർട്ട്: പി.എൻ. ഷാജി