ദിബ്ബയിൽ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ജൂലൈ 29ന്
Tuesday, July 26, 2016 4:51 AM IST
ഫുജൈറ: ദിബ്ബയിലെ കൈരളി കൾചറൽ അസോസിയേഷൻ ഹാളിൽ ദുബായി ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.

ജൂലൈ 29നു (വെള്ളി) രാവിലെ 9.30 മുതൽ ആരംഭിക്കുന്ന കോൺസുലേറ്റ് ഓപ്പൺ ഹൗസിൽ പൊതുജനങ്ങൾക്കു പരാതികൾ ബോധിപ്പിക്കാൻ അവസരം ലഭിക്കുന്നതിനൊപ്പം കോൺസുലർ സേവനവും ലഭ്യമാണ്.

അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്പോർട്ട് അനുബന്ധസേവനങ്ങൾക്ക് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവൻ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു കൈരളി കൾചറൽ അസോസിയേഷൻ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: 055 5597104, 09 2446064.