ബെർമിംഗ്ഹാമിൽ ഓൾ യുകെ വടംവലി മത്സരം സെപ്റ്റംബർ 11ന്
Tuesday, July 26, 2016 4:49 AM IST
ലണ്ടൻ: ഇടുക്കി ജില്ലാ സംഗമത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തിനോടനുബന്ധിച്ചു അരങ്ങേറുന്ന ഓൾ യുകെ വടംവലി മത്സരം സെപ്റ്റംബർ 11നു (ഞായർ) ബെർമിംഗ്ഹാം വിൻഡ്ലി ലിഷർ സെന്ററിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ണ്യിറഹല്യ ഘലശൌൃല ഇലേിൃല) നടക്കും.

യുകെയിലെ ഏകദേശം എട്ടോളം ടീമുകൾ ഇതിനോടകം പേരു രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇനിയും താത്പര്യമുള്ള ടീമുകൾക്ക് ഓഗസ്റ്റ് പത്തിനു മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും.

മത്സരത്തിൽ വിജയികളായ ആദ്യ മൂന്നു സ്‌ഥാനക്കാർക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. അതോടൊപ്പം ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന ടീമിനു പ്രത്യേക പുരസ്കാരവും ഉണ്ടായിരിക്കും. ഒരു ടീമിനു 590 കിലോയിൽ കൂടുതൽ തൂക്കം ഉണ്ടാകാൻ പാടുള്ളതല്ല.

മത്സരത്തിൽ പങ്കെടുത്തു പരിപാടികൾ വൻ വിജയമാക്കുവാൻ എല്ലാ വടംവലി ടീമുകളേയും ഇടുക്കി ജില്ലാ സംഗമം കമ്മിറ്റിക്കുവേണ്ടി കൺവീനർ റോയി മാത്യു സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: റോയി മാത്യു (മാഞ്ചസ്റ്റർ) 07828009530, ബാബു തോമസ് 07730 883823, റോയി മാത്യു (ലിവർപൂൾ) 07956 901683, ജസ്റ്റിൻ ഏബ്രഹാം 07985 656204.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ണഹചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ, ഇഘകഎഠഛച ഞഛഅഉ, ടഡഠഠഛച ഇഛഘഉഎ1ഋഘഉ, ആ73 6 ഋച, ആകഞങകചഏഒഅങ.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്