‘തിയോളജി ഓഫ് ബോഡി’ സെമിനാർ ഓഗസ്റ്റ് 6ന് സാക്രമന്റോ ക്നാനായ കാത്തലിക് മിഷനിൽ
Tuesday, July 26, 2016 4:11 AM IST
കാലിഫോർണിയ: യുവതി യുവാക്കൾക്കുവേണ്ടി ‘തിയോളജി ഓഫ് ദി ബോഡി’യെ ആസ്പദമാക്കിയുള്ള ഏകദിന സെമിനാർ ഓഗസ്റ്റ് ആറിനു ശനിയാഴ്ച്ച കാലിഫോർണിയായിലെ സാക്രമന്റോയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നാമത്തിലുള്ള ക്നാനായ കാത്തലിക് മിഷനിൽ വച്ചു നടത്തുന്നതാണ്. രാവിലെ പത്തു മുതൽ വൈകിട്ടു നാലര വരെ സാക്രമന്റോയിലെ യെലക് ഗ്രോവിലുള്ള പീസ് പ്രസ്ബറ്റേറിയൻ ചർച്ചിൽ വച്ചാണ് സെമിനാർ നടത്തുന്നതാണ്. സെമിനാർ നയിക്കുന്നത് തിയോളജി ഓഫ് ദി ബോഡി ഫോർ ലൈഫ് മിനിസ്ട്രിയുടെ പ്രസിഡന്റ് ബാബു ജോൺ ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക: ബിന്ദു ലൂക്കോസ് (യൂത്ത് കോർഡിനേറ്റർ, ഫോൺ: 916 838 7032), ഫാ.മാത്യു മേലടത്ത് (മിഷൻ ഡയറക്ടർ, ഫോൺ: 248 820 1190) സിറിൽ പുത്തൻപുരയിൽ (മിഷൻ സെക്രട്ടറി, ഫോൺ: 718 316 5603).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം