പട്ടാമ്പി പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, July 26, 2016 4:10 AM IST
റിയാദ്: പട്ടാമ്പി സ്വദേശികളുടെ റിയാദിലെ ജീവികാരുണ്യ സാംസ്കാരിക സംഘടനയായ പട്ടാമ്പി പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ബത്ഹയിലെ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വച്ചു പുതിയ പ്രസിഡന്റായി അഫ്സൽ പട്ടാമ്പിയേയും ജന. സെക്രട്ടറിയായി ലത്തീഫ് തെക്കുംമുറിയേയും ട്രഷററായി റഷീദ് പട്ടാമ്പിയേയും തെരഞ്ഞെടുത്തു.

മുനീർ കെ.ടി, ശശികുമാർ എന്നിവർ വൈ. പ്രസിഡണ്ടുമാരും ബാബു ഹുസൈൻ, അനീസ് എന്നിവർ ജോ. സെക്രട്ടറിമാരുമാണ്. ഉപദേശക സമിതിയംഗങ്ങളായി സലാം പി.കെ, റഫീഖ് പട്ടാമ്പി, കബീർ എ.പി, റഫീഖ്, അനസ് കൊടലൂർ എന്നിവരേയും വിവിധ ഉപസമിതിയംഗങ്ങളായി ബാബുമോൻ, സിയാദ്, മുസ്തഫ, ഫാസിൽ മുനീർ, ഷാഫി കാരിയത്ത്, മുസ്തഫ കാരക്കാട്, ഷെബിൻ അലി, ഹാഷിഫ് വല്ലപ്പുഴ, ഷഹീർ മോൻ, ഷാഫി രാമനത്ത്, കബീർ എ.പി, സിയാദ് ഷാഫി എന്നിവരെ ചുമതലപ്പെടുത്തി. അഫ്സൽ പട്ടാമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഫി സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.

<യ> റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ