ബൈബിൾ കലോത്സവം 2016: ആധ്യാത്മിക ഉണർവു നൽകി
Tuesday, July 26, 2016 3:59 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ കലോത്സവം 2016 കുട്ടികൾക്ക് ആധ്യാത്മിക ഉണർവും ചൈതന്യവും നൽകി.

മെൽബണിലെ ക്ലയിറ്റൺ സെന്റ് പീറ്റേഴ്സ് ഹാളിൽ നടന്ന ബൈബിൾ അധിഷ്ഠിത കലാമത്സരങ്ങളുടെ ഉദ്ഘാടനം മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ് പ്രസിഡന്റ് സജി ഇല്ലിപറമ്പിൽ നിർവഹിച്ചു. ബൈബിൾ കലോത്സവം പോലുള്ള ആധ്യാത്മിക പരിപാടികൾ ക്രിസ്തുവിനെക്കുറിച്ചും വിശുദ്ധ ബൈബിളിനെക്കുറിച്ചും ഉള്ള അറിവുകൾ മനസിലാക്കി സഭയോടും സമുദായത്തോടും ചേർന്നു വളരുവാൻ സഹായിക്കുമെന്നു അദ്ദേഹം പറഞ്ഞു.

മതാധ്യാപകരുടെ കോഓർഡിനേറ്റർമാരായ ജോർജ് പൗവ്വത്തേൽ, സിജോ ജോൺ എന്നിവർ സംസാരിച്ചു.

തുടർന്നു നടന്ന കലോത്സവത്തിൽ വിവിധയിനം ബൈബിൾ അധിഷ്ടിത പരിപാടികൾ അരങ്ങേറി. കലോത്സവം മികവുറ്റതാക്കിതീർത്ത മതാധ്യാപകർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, മാതാപിതാക്കൾ എന്നിവരെ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ചാപ്ലെയിൻ ഫാ. തോമസ് കൂമ്പുക്കൽ അഭിനന്ദിച്ചു. മിഷന്റെ പ്രഥമ ചാപ്ലെയിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, മിഷൻ ലീഗിന്റെ ഡയറക്ടർ സജിമോൾ അനിൽ എന്നിവർ സംസാരിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ജോസ്–സ്മിത, സജീവ്–മിനി എന്നീ കുടുംബങ്ങൾ സ്പോൺസർ ചെയ്തു.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ