ബ്രെക്സിറ്റ് ലോക സമ്പദ്വ്യവസ്‌ഥയ്ക്ക് ഭീഷണി: ജി20
Monday, July 25, 2016 7:31 AM IST
ബെർലിൻ: യൂറോപ്യൻ യൂണിയൻ ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം ആഗോള സമ്പദ് വ്യവസ്‌ഥ നേരിടുന്ന അപകട സാധ്യതകളെ വർധിപ്പിക്കുന്നതെന്നു ജി20 ഉച്ചകോടിയിൽ വിലയിരുത്തൽ.

യുകെ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിച്ചാലും യൂണിയനുമായി അടുത്ത ബന്ധം തന്നെ തുടരണമെന്നു ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ നേതാക്കൾ ഉപദേശിച്ചു.

അതേസമം, ഇക്കാര്യത്തിൽ അമിതമായ ആശങ്ക ആവശ്യമില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളും ശേഷിയും ജി20 സംഘത്തിനുള്ളതായും ഉച്ചകോടി വിലയിരുത്തി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ