ജർമനിയെ നടുക്കി വീണ്ടും കൊല; നടുറോഡിൽ സ്ത്രീയെ കുത്തിക്കൊന്നു
Monday, July 25, 2016 7:30 AM IST
ബെർലിൻ: ജർമനിയിൽ കത്തി ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു. ബാഡൻവ്യുർട്ടംബർഗ് സംസ്‌ഥാനത്തിലെ സ്റ്റുട്ട്ഗാർട്ടിനു സമീപം റൊയ്ട്ട്ലിംഗനിൽ പ്രാദേശിക സമയം വൈകുന്നേരം നാലരയ്ക്കാണു സംഭവം.

വഴിയിലൂടെ നടന്നുപോയവർക്കു നേരേ പാഞ്ഞടുത്ത് അക്രമി വലിയ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. 21 കാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സിറിയയിൽനിന്ന് എത്തിയ അഭയാർഥിയാണെന്നു സംശയിക്കുന്നു. കൊല്ലപ്പെട്ട യുവതി ഗർഭിണിയാണെന്നു പോലീസ് പറഞ്ഞു.

ആക്രമണം നടന്ന പ്രദേശം ഇപ്പോൾ പോലീസിന്റെ നിയന്ത്രണത്തിലാണ്. ആക്രമണം നടത്തിയതിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തിന്റെ ചുരുളറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ