കാൻജ് ഓണാഘാഷം സെപ്റ്റംബർ 24ന്
Monday, July 25, 2016 7:29 AM IST
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) ഓണാഘാഷം സെപ്റ്റംബർ 24നു (ശനി) നടക്കും.

ഈസ്റ്റ് ബ്രോൺസ്വിക്ക് പെർഫോമിംഗ് ആർട്സ് സെന്റർ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 12 നു തുടക്കം കുറിക്കുന്ന ആഘോഷങ്ങളിൽ പഞ്ചവാദ്യ മേളങ്ങളുടേയും താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും പുലികളി അടക്കം വിവിധ തനതു കേരള കലാരുപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും.

കാൻജ് മാസ്റ്റർ പീസ് അത്തപ്പൂക്കളം, തിരുവാതിര തുടങ്ങിയ നിരവധി പരിപാടികളും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

രാഷ്ര്‌ടീയ സാമൂഹിക സാംസ്കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന വിവിധ കലാപരിപാടികളിൽ അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാർ പങ്കെടുക്കും. തുടർന്നു സ്റ്റാർ എന്റർടൈൻമെന്റും ആൽബർട്ട് ലിമിറ്റഡും ചേർന്ന് അവതരിപ്പിക്കുന്ന ‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ എന്ന മെഗാ ഷോ അരങ്ങേറും.

മോഹൻലാൽ എന്ന മഹാ പ്രതിഭയുടെ അഭിനയ ജീവിതത്തിലെ അനശ്വര നിമിഷങ്ങളെ ന്യൂജേഴ്സി മലയാളിയുടെ ഓണാഘോഷങ്ങളുടെ ഭാഗമാക്കുവാൻ മലയാളത്തിന്റെ സ്വന്തം ഗായകൻ എം.ജി. ശ്രീകുമാറും മലയാളത്തിലെ മികച്ച അഭിനേത്രിയും പ്രമുഖ നർത്തകിയുമായ രമ്യ നമ്പീശനും ചുരുങ്ങിയ കാലം കൊണ്ട് ഹാസ്യകലയ്ക് പുതിയ മുഖം നൽകി മലയാള മനസിൽ ചിരകാല പ്രതിഷ്ഠ നേടിയ രമേഷ് പിഷാരടിയും പ്രമുഖ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും മറ്റു പ്രമുഖ കലാകാരന്മാരും ചേർന്ന് അനശ്വരമാക്കുന്ന ‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ എന്ന മെഗാ ഷോ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) ഓണാഘോഷത്തിനു മാറ്റു കൂട്ടും.

ഇതിനോടനുബന്ധിച്ചു ജൂലൈ 23നു സെഡർ ഹിൽ പ്രെപ് സ്കൂളിൽ കാൻജ് പ്രസിഡന്റ് അലക്സ് മാത്യു, ഓണം കൺവീനർ അജിത് ഹരിഹരൻ, കോകൺവീനേഴ്സ് ജിനേഷ് തമ്പി, ജിനു അലക്സ്, ജയിംസ് ജോർജ്, ബസന്ത്, നീനാ ഫിലിപ്പ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോൾ സെക്രട്ടറി സ്വപ്ന രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓണം പ്രോഗ്രാം ടിക്കറ്റ് കിക്ക് ഓഫ് ചടങ്ങിൽ ദിലീപ് വർഗീസ്, അനിയൻ ജോർജ്, സുനിൽ ട്രൈസ്റ്റാർ, രാജു പള്ളത്ത്, മധു രാജൻ, ഫോമ ജനറൽ സെക്രട്ടറി ജിബി തോമസ്, ഫോമ റീജണൽ വൈസ് പ്രസിഡന്റ് സാബു സ്കറിയ, മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ടിക്കറ്റുകൾ ഏറ്റുവാങ്ങി ഓണാഘോഷങ്ങൾക്കു തുടക്കം കുറിച്ചു.

കാൻജ് ട്രസ്റ്റി ബോർഡ് മെംബർ ജിബി തോമസ്, സോമൻ ജോൺ, ആനി ജോർജ്, മാലിനി നായർ, ജോസ് വിളയിൽ, സ്മിത മനോജ്, ജയൻ എം. ജോസഫ്, കെഎസ്എൻജെ പ്രസിഡന്റ് ബോബി തോമസ്, ഹരി കുമാർ രാജൻ, ജോൺ, ആനി ലിബു, ഷീല ശ്രീകുമാർ, അലക്സ് ജോൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഏഷ്യാനെറ്റ്, പ്രവാസി ചാനൽ, കൈരളി ടിവി, അശ്വമേധം ന്യൂസ്, സംഗമം ന്യൂസ്, കേരളം ന്യൂസ് ലൈവ്, ജോൺ മാർട്ടിൻ പ്രൊഡക്ഷൻസ് തുടങ്ങിയ മാധ്യമ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കൺവീനേഴ്സിനൊപ്പം പ്രസിഡന്റ്, എക്സ് ഒഫീഷ്യൽ റോയ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്, ജോയിന്റ് സെക്രട്ടറി ജയൻ എം. ജോസഫ്, ട്രഷറർ ജോൺ വർഗീസ്, ജോയിന്റ് ട്രഷറർ പ്രഭു കുമാർ, ദീപ്തി നായർ, രാജു കുന്നത്ത്, അബ്ദുള്ള സയിദ്, ജെസിക തോമസ്, ജോസഫ് ഇടിക്കുള തുടങ്ങിയവർ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഓണാഘോഷത്തിനു നേതൃത്വം നൽകുന്നത്.

പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റ് ലഭിക്കുന്നതിന് കാൻജ് ഭാരവാഹികളെയോ അല്ലെങ്കിൽ വെബ്സൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.സമിഷ.ീൃഴ സന്ദർശിക്കണമെന്നു ട്രഷറർ ജോൺ വർഗീസ് നിർദേശിച്ചു.

എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സ്വപ്ന രാജേഷ് അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോസഫ് ഇടിക്കുള<ആ>