മാർ കുര്യൻ വയലുങ്കലിന് ക്നാനായ ജനതയുടെ അനുമോദനം
Monday, July 25, 2016 7:29 AM IST
ബ്രിസ്റ്റോൾ: അപ്പസ്തോലിക് നുൺഷ്യോ ആയും റസിയാരിയായുടെ സ്‌ഥാനിക മെത്രാപ്പോലീത്തയുമായി അഭിഷിക്‌തനായ കോട്ടയം അതിരൂപതാംഗമായ മാർ കുര്യൻ വയലുങ്കലിനെ യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ അനുമോദിച്ചു.

കരുണയുടെ വർഷത്തിൽ കോട്ടയം അതിരൂപതയ്ക്കു ലഭിച്ച ഏറ്റവും വിലയേറിയ വൈദിക പദ്ധതിയുടെ സമ്മാനത്തിനു ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദി പറയുന്നതിനോടൊപ്പം മാർ കുര്യൻ വയലുങ്കലിന്റെ പ്രവർത്തനമേഖലകളിൽ അനുഗ്രഹങ്ങൾ ആശംസിക്കുകയും ചെയ്യുന്നതായി യുകെകെസിഎ സെൻട്രൽ കമ്മിറ്റി അനുമോദന സന്ദേശത്തിൽ പറഞ്ഞു.

മെത്രാഭിഷേക ചടങ്ങിൽ യുകെകെസിഎയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബിജു വടക്കേക്കുഴി, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ എന്നിവർ സംബന്ധിച്ചു.