ഡോ. അലക്സ് പുന്നൂസ് മ്യാൽക്കരപ്പുറത്ത് നിര്യാതനായി
Monday, July 25, 2016 7:28 AM IST
ബോയിസ്ഐഡഹോ: പ്രശസ്ത ശാസ്ത്രജ്‌ഞനും ബോയിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രഫസറുമായ ഡോ. അലക്സ് പുന്നൂസ് മ്യാൽക്കരപ്പുറത്ത് (48) ഐഡഹോയിൽ നിര്യാതനായി.

തൊടുപുഴയ്ക്കടുത്തുള്ള മാറിക സ്വദേശിയായ ഡോ. അലക്സ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദവും അലിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്നു

ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും നേടിയശേഷം 2002ൽ ബോയിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി. 2005ൽ നാഷണൽ സയൻസ് ഫൗണ്ടേഷനിൽനിന്ന് ഗവേഷണത്തിനായി 400000 അവാർഡു നേടി. ഭാവിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നുറപ്പുള്ള യുവഗവേഷകരെ അംഗീകരിക്കുന്ന ഈ അവാർഡ് ദേശീയതലത്തിൽ ഏറ്റവും മികച്ച ഫാക്കൽറ്റിക്കു ലഭിക്കുന്ന ഒന്നാണ്. കൂടാതെ അദ്ദേഹത്തിന്റെ ലാബിൽ 15 വിദ്യാർഥികൾക്ക് അഞ്ചു വർഷം പ്രവർത്തിക്കുവാനുള്ള ഫണ്ടും ഇതോടൊപ്പം ലഭിച്ചു.

നാനോ ടെക്നോളജി കൂടുതൽ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചാണ് ഗവേഷണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എൻജിനിയറിംഗ് തുടങ്ങി വിവിധ അക്കാഡമിക് മേഖലകളെ സംയോജിപ്പിച്ചുള്ള ഗവേഷണമായിരുന്നു. ഇതുവഴി കാൻസർ സെല്ലുകളെ കൊല്ലുന്ന പുതിയ നാനോ പാർട്ടിക്കിൾസ് എന്ന

പ്രോജക്ട് 2010ൽ ഐഡഹോ ഇന്നവേഷൻ അവാർഡിനു അവസാനഘട്ടം വരെ പരിഗണിച്ചിരുന്നു.

ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവാണ് ഡോ. അലക്സ്. 2007ൽ ഫൗണ്ടേഷൻ സ്കൂൾ അവാർഡ് ഫോർ റിസർച്ചും 2012ൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ചടഎ എപ്സ്കോർ റിസർച്ച് എക്സലൻസ് അവാർഡും ലഭിച്ചു. ഗവേഷണ വിദ്യാർഥികളുടെ ഗൈഡായി പ്രവർത്തിച്ചുവരുന്നതോടൊപ്പം വിവിധ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിലും പ്രധാന പങ്കു വഹിച്ചു വരികയായിരുന്നു.

ഭാര്യ: ടീന എറണാകുളം പുത്തൻകുളത്തിൽ കുടുംബാംഗം. മക്കൾ: കാതറിൻ, പോൾ, പീറ്റർ.

<ആ>റിപ്പോർട്ട്: കെ.ജെ. ജോൺ