നാട്ടിലേക്കുള്ള യാത്രാമധ്യേ അബുദാബിയിൽ മലയാളി ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു
Monday, July 25, 2016 5:45 AM IST
അബുദാബി: നാട്ടിലേക്കുള്ള യാത്രാമധ്യേ അബുദാബിയിൽ മലയാളി ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. റാന്നി, ഈട്ടിച്ചുവട്, മഴവഞ്ചേരിൽ എം.പി. ജോർജിന്റെ മകൻ ജോർജ് ഫിലിപ്പ് (മോൻ –55) ആണു മരിച്ചത്.

മകളുടെ എൽഎൽബി പ്രവേശനവുമായി ബന്ധപ്പെട്ടു ബംഗളൂരിലേക്കു യാത്ര തിരിക്കാൻ തിങ്കളാഴ്ച രാവിലെയുള്ള ജെറ്റ് എയർവേയ്സ് വിമാനത്തിൽ പോകുന്നതിനു വിമാനത്താവളത്തിൽ എത്തിയ ജോർജ്, ചെക് ഇൻ നടപടികൾ പൂർത്തിയാക്കി ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ കടുത്ത നെഞ്ചുവേദന അനുഭപ്പെടുകയായിരുന്നു. തുടർന്നു ഉടൻ മഫ്റഖ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദുബായി അൽ അഖില ജനറൽ ട്രേഡിംഗ് കമ്പനിയിലെ ഉദ്യോഗസ്‌ഥനായിരുന്നു. പിതാവ് എം.പി. ജോർജ് ദീർഘകാലം എൻഎംഡിസിയിൽ ജോലി ചെയ്തിരുന്നു.

കോട്ടയം പള്ളം തുണ്ടത്തിൽ ഐവിയാണു ഭാര്യ. മക്കൾ: ക്രിസ്റ്റീൻ, ലെസ്ലി.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള