തൃശൂർ ജില്ല സൗഹൃദവേദി കുടുംബ സംഗമം ഓഗസ്റ്റ് 13ന്
Monday, July 25, 2016 5:43 AM IST
സൗദി അറേബിയിലെ അറിയപെടുന്ന ജീവകാരുണ്യ സംഘടനയായ തൃശൂർ ജില്ല സൗഹൃദവേദി കുടുംബങ്ങളുടെ ഒത്തു ചേരലിനും ബന്ധങ്ങൾ കൂടുതൽ ഊട്ടി ഉറപ്പിക്കുന്നതിനും വേണ്ടി ഓഗസ്റ്റ് 13നു തൃശൂരിലെ കണിമംഗലം വലിയാലുക്കൽ വെൽകം സെന്ററിൽ വിപുലമായ രീതിയിൽ കുടുംബ സംഗമം നടത്തുന്നു.

ചടങ്ങിൽ പഠനത്തിൽ മികവു പ്രകടിപ്പിച്ച കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും കേരളത്തിലെ പ്രഗല്ഭ കലാകാരന്മാർ അണി നിരക്കുന്ന കലാപരിപാടികളും മന്ത്രിമാർ, പൗരപ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യവും സംഗമത്തിന്റെ ഭാഗമായിരിക്കുമെന്നു തൃശൂർ ജില്ലാ സൗഹൃദവേദി പ്രസിഡന്റ് ജോൺ റാൽഫ് പത്രകുറിപ്പിൽ അറിയിച്ചു.