വേൾഡ് യൂത്ത് ഡേയിൽ ഡബ്ളിൻ സീറോ മലബാർ ചർച്ച് യൂത്ത് ഇഗ്നൈറ്റിനെ നാലുപേർ പ്രതിനിധീകരിക്കും
Monday, July 25, 2016 5:42 AM IST
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>“ഥീൗവേ കഴിശലേ” ലെ നാലു യുവജനങ്ങൾക്ക് ഈ വർഷം പോളണ്ടിൽ നടക്കുന്ന വേൾഡ് യൂത്ത് ഡേയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിരിക്കുന്നു.

മാർച്ചിൽ നടത്തിയ യുവജന കൺവൻഷനിൽ പങ്കെടുത്തവരിൽനിന്നു തെരഞ്ഞെടുത്ത നാലു യുവജനങ്ങളെയാണ് സീറോ മലബാർ സഭയുടെ സാമ്പത്തിക സഹായത്തോടെ ഈ അവസരം ഒരുക്കിയിരിക്കുന്നത്. സെന്റ് ജോസഫ് മാസ് സെന്ററിലെ ആഷിക് ജോസഫ്, ലൂക്കൻ മാസ് സെന്ററിലെ സിഞ്ജുമോൾ സണ്ണി, ഇഞ്ചികോർ മാസ് സെന്ററിലെ ക്രിസ്റ്റി പയസ്, ലെവിൻ ജോർജ് എന്നിവരാണു പോളണ്ടിലെ ക്രാക്കോയിൽ നടക്കുന്ന വേൾഡ് യൂത്ത് ഡേയിൽ പങ്കെടുക്കുന്നത്.

ഡബ്ലിൻ സീറോ മലബാർ ചാപ്ലെയിൻസ് ഫാ. ജോസ് ഭരണികുളങ്ങരയും ഫാ. ആന്റണി ചീരംവേലിയും പങ്കെടുക്കുന്ന കുട്ടികൾക്കു പ്രാർഥനാശംസകൾ നേർന്നു. യൂത്ത് കോ–ഓർഡിനേറ്റർ ബിനു ആന്റണി പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ