‘എന്റെ മലയാളം മലയാളം പഠനക്കളരി 2016’ സമാപിച്ചു
Monday, July 25, 2016 5:40 AM IST
അബുദാബി: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയ പള്ളി യുവജനപ്രസ്‌ഥാനത്തിന്റെ (ഒസിവൈഎം) ആഭിമുഖ്യത്തിൽ കഴിഞ്ഞ 15 ദിവസമായി നടത്തിയ സൗജന്യ മാതൃഭാഷ പഠന കളരിയുടെ സമാപന സമ്മേളനം ജൂലൈ 21ന് അഹമ്മദി സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് പഴയ പള്ളിയിൽ നടന്നു.

ഇതോടനുബന്ധിച്ചു കേരളത്തിന്റെ കലാ സാംസ്കാരിക പൈതൃകത്തിലൂടെ കടന്നു പോകുന്ന ഷിജു നെവിൻ ബെറ്റി തയാറാക്കിയ ഡോക്കുമെന്ററി വീഡിയോയും മെർലിൻ ലിജോ ബാബുവിന്റെ അവതരണവും ബോബൻ ജോണിന്റെ കവിതയും കുട്ടികളുടെയും കാണികളുടെയും ഹൃദയത്തിൽ അറിവിന്റെയും ആസ്വാദനത്തിന്റെയും നവ്യാനുഭവമായി.

ഫാ. ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു. ഒസിവൈഎം സെക്രട്ടറി ഷെറിൻ ഡാനിയേൽ, വൈസ് പ്രസിഡന്റ് വിനോദ് വർഗീസ്, ഇടവക സെക്രട്ടറി അനു പടത്തറ, ഇടവക ട്രസ്റ്റി ബെന്നി വർഗീസ്, സ്റ്റുഡന്റ്സ് പ്രതിനിധി അക്വീൻ എൽസ, പ്രോഗ്രാം കൺവീനർ ബോബൻ ജോൺ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: നിർമൽ കോശി