സിനിമ സർക്കിൾ പ്രദർശനവും അനുസ്മരണവും സംഘടിപ്പിച്ചു
Monday, July 25, 2016 5:37 AM IST
കുവൈത്ത്: ഒന്നിച്ചിരുന്നു കലാമൂല്യമുള്ള സിനിമ കാണുക, കൂട്ടായ ഒരു ദൃശ്യ സംസ്കാരം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സിനിമ സർക്കിൾ അന്തരിച്ച ലോക പ്രശസ്ത സിനിമ സംവിധായകൻ അബാസ് കിരോസ്തമിയുടെ ഓർമയിൽ അദ്ദേഹത്തിന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ണശിറ ംശഹഹ രമൃൃ്യ ൗെ എന്ന സിനിമാ പ്രദർശനവും അനുസ്മരണവും സംഘടിപ്പിച്ചു.

ലോകസിനിമയെ പരിചയപ്പെടുത്തിക്കൊണ്ട്, മാസം തോറും നടത്തിവരാറുള്ള പ്രദർശനത്തിന്റെ തുടർച്ചയായി ആറാമത് പ്രദർശനത്തിൽ കുവൈത്തിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും പങ്കെടുത്തു. ജീവിതം, മരണം, ആധുനികത, പാരമ്പര്യം, നിരന്തരം മാറ്റങ്ങൾക്കു വിധേയമാകുന്ന സാമൂഹിക അവസ്‌ഥ അതിനോട് നിസംഗമായി പ്രതിപ്രവർത്തിക്കുന്ന മാനുഷിക അവസ്‌ഥകൾ ഒക്കെ തന്നെ പ്രശ്നവൽക്കരിക്കുന്നുണ്ട് കിരോസ്തമി സിനിമകൾ എന്നു ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.

അബാസിയ ഫോക് ഹാളിൽ നടന്ന പരിപാടിയിൽ കരുണാകരൻ, ബർഗ്മാൻ തോമസ്, ധർമ്മരാജ് മടപ്പള്ളി, ഷെമീജ് കുമാർ, ഉത്തമൻ വളത്തുകാട്, ഷിബു ഫിലിപ്പ്, അബ്ദുൾ ഫത്താഹ് തയ്യിൽ,മുഹമ്മദ് റിയാസ്, ദിലിൻ നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കണ്ണൻ കാവുങ്കൽ പരിപാടികൾ ഏകോപിപ്പിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ