ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 13ന്
Monday, July 25, 2016 5:36 AM IST
ബെർമിംഗ്ഹാം: ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 13നു നടക്കും. ഇത്തവണ ആത്മീയ അഭിഷേകം പകരാൻ ആർച്ച്ബിഷപ് കെവിൻ മക്ഡൊണാൾഡ്, ആഫ്രിക്കൻ രാജ്യങ്ങളിൽ ആയിരങ്ങളെ മാനസാന്തരത്തിലേക്കു നയിച്ച പോട്ട ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പറങ്കിമാലിയും അദ്ഭുത രോഗ സൗഖ്യങ്ങൾക്കു പേരുകേട്ട ബ്രദർ സാബു ആറുതൊട്ടിയും കൺവൻഷനിൽ പങ്കെടുക്കും.

പതിവുപോലെ കുട്ടികൾക്കും മുതിർന്നവർക്കുമായി ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ ആരാധനയും കൺവൻഷന്റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ് 07760254700, ടോമി 07737935424.

വിലാസം: ബഥേൽ കൺവൻഷൻ സെന്റർ, കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച്, ബെർമിംഗ്ഹാം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ആ70 7 ഖണ.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ