മാർ ബസേലിയോസ് മൂവ്മെന്റ് കുടുംബസംഗമം ജൂലൈ 25ന്
Monday, July 25, 2016 5:36 AM IST
കുവൈത്ത്: കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ ജീവകാരുണ്യ പ്രസ്‌ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ രണ്ടാമത് കുടുംബസംഗമം ജൂലൈ 25നു (തിങ്കൾ) വൈകുന്നേരം നാലിനു കുറിച്ചി വലിയപള്ളിയിൽ നടക്കും.

കഴിഞ്ഞ 42 വർഷക്കാലമായി ജീവകാരുണ്യ രംഗത്ത് നിരവധി നിർധനർക്ക് ആശ്രയമായി ബസേലിയോസ് ഗീവർഗീസ് ദ്വീതിയൻ ബാവായുടെ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന പ്രസ്‌ഥാനമാണു മാർ ബസേലിയോസ് മൂവ്മെന്റ്.

വിവരങ്ങൾക്ക്: 7025821954, 9747845338.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ