എൻഎസ്എസ് കുവൈറ്റ് അനുശോചിച്ചു
Monday, July 25, 2016 5:35 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഡോക്ടറും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ (ഐഡിഎഫ്) സ്‌ഥാപകനുമായ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ എൻഎസ്എസ് കുവൈറ്റ് അനുശോചിച്ചു.

അബു ഹലീഫ ഭാരത ഹാളിൽ നടന്ന യോഗത്തിൽ ഉല്ലാസ്കുമാർ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സരിത, ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്ന് നമ്പൂതിരിയുടെ ചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. തുടർന്നു എൻഎസ്എസ് പേട്രൺ സുനിൽ മേനോൻ, മനോജ് മാവേലിക്കര, വനിത ജോയിന്റ് കൺവീനർ കീർത്തി സുമേഷ്, ഐഡിഎഫിനെ പ്രതിനിധീകരിച്ചു ഡോക്ടർമാരായ സരിത, ഉണ്ണിക്കൃഷ്ണൻ, സംസ്കൃതി കുവൈറ്റ് പ്രസിഡന്റ് ഹരിദാസ്, നാഫോ കുവൈറ്റ് പ്രസിഡന്റ് നന്ദകുമാർ, അജ്പാക്ക് പ്രസിഡന്റ് രാജീവ് നടുവിലേമുറി, വൈസ് പ്രസിഡന്റ് മധു വെട്ടിയാർ, വെൽഫെയർ കോ–ഓർഡിനേറ്റർ സജി, എരിയ കോഓർഡിനേറ്റർ ദിനചന്ദ്രൻ, മുതിർന്ന അംഗങ്ങളായ കെ.പി. വിജയകുമാർ, വിജയൻ പിള്ള, മുൻ പ്രസിഡന്റുമാരായ മണികണ്ഠൻ, ബൈജു പിള്ള, ജനറൽ പ്രോഗ്രാം കൺവീനർ ഹരി പിള്ള, ട്രഷറർ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ