ഇഎംഎഫ് റാക്ക ഏകദിന സെവൻസ് ഫുട്ബോൾ മേള സംഘടിപ്പിച്ചു
Monday, July 25, 2016 5:34 AM IST
ദമാം: നോബിൾ ബാഡ്മിന്റൺ വിന്നേഴ്സ് ട്രോഫിക്കും ആൻഡ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി റാക്ക ഇഎംഎഫ് ക്ലബ്ബ് ഏകദിന സെവൻസ് ഫുട്ബോൾ മേള സംഘടിപ്പിച്ചു.

ഫൈസലിയയിലെ ഫാൽക്കൺ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) ജനറൽ സെക്രട്ടറി മുജീബ് കളത്തിൽ മേളയുടെ കിക്കോഫ് നിർവഹിച്ചു. പ്രമുഖ റഫറിയും മുൻ കെആർഎസ് താരവുമായ ഫിറോസ് കോഴിക്കോട് മുഖ്യാതിഥിയായിരുന്നു. ഇഎംഎഫ് ക്ലബ്ബിന്റെ യുവപ്രതിഭകൾ വിവിധ ടീമുകളായി അണിനിരന്ന ആവേശോജ്വലമായ മത്സരത്തിൽ റാക്ക നൈറ്റ് വിജയികളായി.

എമിഗോസ് റണ്ണേഴ്സ് ട്രോഫിയും കബാലി മൂന്നാം സ്‌ഥാനവും നേടി. ടൂർണമെന്റെിലെ മികച്ച കളിക്കാരനായി അൻവർ യുകെയേയും മികച്ച ഗോൾ സ്കോററായി ഹിജാസിനേയും തെരഞ്ഞെടുത്തു. പ്രസിഡന്റ് മഹ്റൂഫ് മഞ്ചേരി, ജനറൽ സെക്രട്ടറി ഷറഫു പാറക്കൽ, ട്രഷറർ നൗഫൽ പാരി എന്നിവർ മേളയ്ക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം